34 ഒടുവിൽ യിഫ്താഹ് മിസ്‌പയിലുള്ള+ സ്വന്തം വീട്ടിലേക്കു മടങ്ങിവന്നു. അപ്പോൾ അതാ, യിഫ്താഹിന്റെ മകൾ തപ്പു കൊട്ടി നൃത്തം ചെയ്‌ത് യിഫ്താഹിനെ വരവേൽക്കാൻ വരുന്നു! അതു യിഫ്താഹിന്റെ ഒരേ ഒരു മകളായിരുന്നു; ആ മകളല്ലാതെ യിഫ്താഹിനു വേറെ ആൺമക്കളോ പെൺമക്കളോ ഉണ്ടായിരുന്നില്ല.