-
സംഖ്യ 31:50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
50 അതുകൊണ്ട് യഹോവയുടെ മുമ്പാകെ ഞങ്ങൾക്കു പാപപരിഹാരം വരുത്താനായി, ഞങ്ങൾക്ക് ഓരോരുത്തർക്കും കിട്ടിയ സ്വർണംകൊണ്ടുള്ള വസ്തുക്കളും പാദസരങ്ങളും വളകളും മുദ്രമോതിരങ്ങളും കമ്മലുകളും മറ്റ് ആഭരണങ്ങളും യഹോവയ്ക്കു യാഗമായി കൊണ്ടുവരാൻ ഞങ്ങളെ അനുവദിച്ചാലും.”
-
-
ആവർത്തനം 16:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 “വർഷത്തിൽ മൂന്നു പ്രാവശ്യം—പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം,+ വാരോത്സവം,+ കൂടാരോത്സവം+ എന്നിവയുടെ സമയത്ത്—നിങ്ങൾക്കിടയിലെ ആണുങ്ങളെല്ലാം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ, ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടിവരണം. എന്നാൽ ഒരു പുരുഷനും വെറുങ്കൈയോടെ യഹോവയുടെ മുന്നിൽ വരരുത്.
-