-
യശയ്യ 54:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
54 “വന്ധ്യേ, പ്രസവിച്ചിട്ടില്ലാത്തവളേ, ആനന്ദിച്ചാർക്കുക!+
പ്രസവവേദന അറിഞ്ഞിട്ടില്ലാത്തവളേ,+ ഉല്ലസിച്ച് സന്തോഷാരവം മുഴക്കുക.+
ഉപേക്ഷിക്കപ്പെട്ടവളുടെ പുത്രന്മാർ*
ഭർത്താവുള്ളവളുടെ* പുത്രന്മാരെക്കാൾ അധികമാണ്”+ എന്ന് യഹോവ പറയുന്നു.
2 “നിന്റെ കൂടാരം വലുതാക്കുക.+
കൂടാരത്തുണികൾ ചേർത്ത് നിന്റെ മഹത്ത്വമാർന്ന വാസസ്ഥലം വിശാലമാക്കുക,
മടിച്ചുനിൽക്കേണ്ടാ! നിന്റെ കൂടാരക്കയറുകളുടെ നീളം കൂട്ടുക,
കൂടാരക്കുറ്റികൾ അടിച്ചുറപ്പിക്കുക.+
-