-
സംഖ്യ 11:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേലിലെ മൂപ്പന്മാർക്കിടയിൽനിന്ന്* ജനത്തിന്റെ മൂപ്പന്മാരും അധികാരികളും+ ആയി നീ അംഗീകരിക്കുന്ന* 70 പേരെ എനിക്കുവേണ്ടി കൂട്ടിവരുത്തുക. അവരെ സാന്നിധ്യകൂടാരത്തിൽ കൊണ്ടുവന്ന് നിന്നോടൊപ്പം നിറുത്തണം. 17 ഞാൻ അവിടേക്ക് ഇറങ്ങിവന്ന്+ നിന്നോടു സംസാരിക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച് എടുത്ത്+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായിക്കും, നീ അത് ഒറ്റയ്‌ക്കു ചുമക്കേണ്ടിവരില്ല.+
-