-
പ്രവൃത്തികൾ 14:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 കാലിനു സ്വാധീനമില്ലാത്ത ഒരാൾ ലുസ്ത്രയിലുണ്ടായിരുന്നു. ജന്മനാ വൈകല്യമുണ്ടായിരുന്നതിനാൽ അയാൾ ജീവിതത്തിൽ ഒരിക്കലും നടന്നിട്ടില്ല. 9 പൗലോസ് സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് അയാൾ അവിടെ ഇരിക്കുകയായിരുന്നു. അയാളെ സൂക്ഷിച്ചുനോക്കിയപ്പോൾ അയാൾക്കു സുഖം പ്രാപിക്കാൻതക്ക* വിശ്വാസമുണ്ടെന്നു പൗലോസിനു മനസ്സിലായി.+ 10 പൗലോസ് ഉച്ചത്തിൽ അയാളോട്, “എഴുന്നേറ്റുനിൽക്കുക” എന്നു പറഞ്ഞു. അയാൾ ചാടിയെഴുന്നേറ്റ് നടക്കാൻതുടങ്ങി.+
-