-
2 രാജാക്കന്മാർ 19:22-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 ആരെയാണു നീ പരിഹസിക്കുകയും നിന്ദിക്കുകയും+ ചെയ്തത്?
ആർക്കു നേരെയാണു നീ ശബ്ദം ഉയർത്തിയത്?+
ആരെയാണു നീ ധിക്കാരത്തോടെ നോക്കിയത്?
ഇസ്രായേലിന്റെ പരിശുദ്ധനെയല്ലേ!+
23 നിന്റെ ദൂതന്മാരെ അയച്ച്+ നീ യഹോവയെ പരിഹസിച്ചുപറഞ്ഞു:+
‘എന്റെ അസംഖ്യം യുദ്ധരഥങ്ങളുമായി
ഞാൻ ഗിരിശൃംഗങ്ങളിലേക്ക്,
ലബാനോന്റെ വിദൂരഭാഗങ്ങളിലേക്ക്, കയറിച്ചെല്ലും.
അതിന്റെ തലയെടുപ്പുള്ള ദേവദാരുക്കളും വിശിഷ്ടമായ ജൂനിപ്പർ മരങ്ങളും ഞാൻ വെട്ടിയിടും.
അതിന്റെ വിദൂരകൊടുമുടികൾവരെയും നിബിഡവനങ്ങൾവരെയും ഞാൻ കടന്നുചെല്ലും.
-