വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 51:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 യഹോവ സീയോ​നെ സാന്ത്വ​നി​പ്പി​ക്കും.+

      സീയോ​ന്റെ നാശാ​വ​ശി​ഷ്ട​ങ്ങൾക്കെ​ല്ലാം ദൈവം ആശ്വാസം നൽകും;+

      ദൈവം സീയോ​ന്റെ വിജന​മായ പ്രദേ​ശങ്ങൾ ഏദെൻപോലെയും+

      അവളുടെ മരു​പ്ര​ദേശം യഹോ​വ​യു​ടെ തോട്ടം​പോ​ലെ​യും ആക്കും.+

      ഉല്ലാസ​വും ആനന്ദവും അവളിൽ നിറയും,

      നന്ദിവാ​ക്കു​ക​ളും ശ്രുതി​മ​ധു​ര​മായ ഗാനങ്ങ​ളും സീയോ​നിൽ അലതല്ലും.+

  • യിരെമ്യ 30:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 യഹോവ പറയുന്നു:

      “ഇതാ, യാക്കോ​ബി​ന്റെ കൂടാ​ര​ങ്ങ​ളി​ലെ ബന്ദികളെ ഞാൻ കൂട്ടി​ച്ചേർക്കു​ന്നു!+

      അവന്റെ കൂടാ​ര​ങ്ങ​ളോട്‌ എനിക്ക്‌ അലിവ്‌ തോന്നും.

      നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+

      ഗോപു​രം സ്വസ്ഥാ​ന​ത്തു​തന്നെ വീണ്ടും ഉയർന്നു​നിൽക്കും.

      19 അവരിൽനിന്ന്‌ നന്ദിവാ​ക്കു​ക​ളും ചിരി​യു​ടെ ശബ്ദവും ഉയരും.+

      ഞാൻ അവരെ വർധി​പ്പി​ക്കും. അവർ കുറഞ്ഞു​പോ​കില്ല.+

      ഞാൻ അവരെ അസംഖ്യ​മാ​ക്കും.*

      ആരും അവരെ നിസ്സാ​ര​രാ​യി കാണില്ല.+

  • ആമോസ്‌ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമി​ച്ചു​കൂ​ട്ടും.+

      അവർ നശിച്ചു​കി​ട​ക്കുന്ന നഗരങ്ങൾ പണിത്‌ അവിടെ താമസി​ക്കും.+

      അവർ മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി വീഞ്ഞു കുടി​ക്കും.+

      അവർ തോട്ടങ്ങൾ വെച്ചു​പി​ടി​പ്പിച്ച്‌ പഴങ്ങൾ തിന്നും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക