-
ദാനിയേൽ 6:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും മേധാവികളും സംസ്ഥാനാധിപതിമാരും രാജാവിന്റെ ഉന്നതാധികാരികളും ഗവർണർമാരും ഒരു കാര്യം കൂടിയാലോചിച്ചിരിക്കുന്നു. അത് ഇതാണു രാജാവേ: 30 ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദൈവത്തോടോ മനുഷ്യനോടോ അപേക്ഷ ഉണർത്തിക്കുന്നയാളെ സിംഹക്കുഴിയിൽ എറിയണം.+ ഇതെക്കുറിച്ച് ഒരു രാജകല്പന പുറപ്പെടുവിച്ച് ഒരു നിരോധനം ഏർപ്പെടുത്തണം.
-
-
എബ്രായർ 11:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ. 33 വിശ്വാസത്താൽ അവർ രാജ്യങ്ങൾ കീഴടക്കി,+ നീതി നടപ്പാക്കി, വാഗ്ദാനങ്ങൾ സ്വന്തമാക്കി,+ സിംഹങ്ങളുടെ വായ് അടച്ചു,+
-