14 യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+
അത് അടുത്ത് എത്തിയിരിക്കുന്നു, അത് അതിവേഗം പാഞ്ഞടുക്കുന്നു!+
യഹോവയുടെ ദിവസത്തിന്റെ ശബ്ദം ഭയാനകംതന്നെ.+
അവിടെ ഒരു യോദ്ധാവ് അലറിവിളിക്കുന്നു.+
15 അത് ഉഗ്രകോപത്തിന്റെ ദിവസം!+
അതിവേദനയുടെയും പരിഭ്രമത്തിന്റെയും ദിവസം!+
കൊടുങ്കാറ്റിന്റെയും ശൂന്യതയുടെയും ദിവസം!
അന്ധകാരത്തിന്റെയും മൂടലിന്റെയും ദിവസം!+
മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+