വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 11:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 മോശ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങ്‌ ഈ ദാസനെ ഇങ്ങനെ കഷ്ടപ്പെ​ടു​ത്തു​ന്നത്‌ എന്തിനാ​ണ്‌? ഈ ജനത്തിന്റെ മുഴുവൻ ഭാരം അടിയന്റെ മേൽ വെച്ചത്‌ എന്തിന്‌?+ അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നാ​ത്തത്‌ എന്താണ്‌?

  • സംഖ്യ 11:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ഇനിയും എന്നോട്‌ ഇങ്ങനെ​തന്നെ ചെയ്യാ​നാണ്‌ അങ്ങ്‌ ഉദ്ദേശി​ക്കു​ന്ന​തെ​ങ്കിൽ എന്നെ ഇപ്പോൾത്തന്നെ കൊന്നു​ക​ള​ഞ്ഞേക്കൂ.+ അങ്ങയ്‌ക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടെ​ങ്കിൽ മറ്റൊരു ദുരന്തം​കൂ​ടി കാണാൻ ഇടവരു​ത്ത​രു​തേ.”

  • 1 രാജാക്കന്മാർ 19:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 അപ്പോൾ ഇസബേൽ ഏലിയ​യു​ടെ അടുത്ത്‌ ഒരു ദൂതനെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “നാളെ ഈ സമയത്തി​നു​ള്ളിൽ ഞാൻ നിന്നെ അവരിൽ ഒരാ​ളെ​പ്പോ​ലെ​യാ​ക്കു​ന്നി​ല്ലെ​ങ്കിൽ എന്റെ ദൈവങ്ങൾ ഇതും ഇതില​ധി​ക​വും എന്നോടു ചെയ്യട്ടെ!”

  • 1 രാജാക്കന്മാർ 19:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 വിജനഭൂമിയിലൂടെ ഒരു ദിവസത്തെ വഴിദൂ​രം യാത്ര ചെയ്‌ത്‌ ഒരു കുറ്റി​ച്ചെ​ടി​യു​ടെ കീഴെ ചെന്ന്‌ ഇരുന്നു. മരിക്കാൻ ആഗ്രഹി​ച്ച്‌ ഇങ്ങനെ പറഞ്ഞു: “എനിക്കു മതിയാ​യി! യഹോവേ, എന്റെ ജീവ​നെ​ടു​ക്കേ​ണമേ!+ എന്റെ അവസ്ഥ എന്റെ പൂർവി​ക​രു​ടേ​തി​നെ​ക്കാൾ ഒട്ടും മെച്ചമ​ല്ല​ല്ലോ.”

  • ഇയ്യോബ്‌ 6:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 എന്റെ ആഗ്രഹം ഒന്നു സാധി​ച്ചു​കി​ട്ടി​യി​രു​ന്നെ​ങ്കിൽ!

      എന്റെ അഭിലാ​ഷം ദൈവം നിറ​വേ​റ്റി​യി​രു​ന്നെ​ങ്കിൽ!

       9 അതെ, എന്നെ കൊന്നു​ക​ള​യാൻ ദൈവ​ത്തി​നു തോന്നി​യി​രു​ന്നെ​ങ്കിൽ!

      കൈ നീട്ടി എന്നെ കൊന്നു​ക​ള​ഞ്ഞി​രു​ന്നെ​ങ്കിൽ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക