-
മർക്കോസ് 4:2-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് യേശു അവരെ പലതും പഠിപ്പിക്കാൻതുടങ്ങി.+ അങ്ങനെ പഠിപ്പിക്കുന്നതിനിടെ യേശു പറഞ്ഞു:+ 3 “കേൾക്കൂ! ഒരു വിതക്കാരൻ വിത്തു വിതയ്‌ക്കാൻ പോയി.+ 4 വിതയ്‌ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു.+ 5 ചിലത്, അധികം മണ്ണില്ലാത്ത പാറസ്ഥലത്ത് വീണു. മണ്ണിന് ആഴമില്ലായിരുന്നതുകൊണ്ട് അവ പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും+ 6 സൂര്യൻ ഉദിച്ചപ്പോൾ വെയിലേറ്റ് വാടി; വേരില്ലാത്തതുകൊണ്ട് അവ ഉണങ്ങിപ്പോയി. 7 മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞതുകൊണ്ട് അവ ഫലം കായ്‌ച്ചില്ല.+ 8 വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച് വളർന്ന് 30-ഉം 60-ഉം 100-ഉം മേനി വിളവ് നൽകി.”+ 9 എന്നിട്ട് യേശു കൂട്ടിച്ചേർത്തു: “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”+
-
-
ലൂക്കോസ് 8:4-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 യേശുവിനോടൊപ്പം ഓരോ നഗരത്തിലേക്കും യാത്ര ചെയ്തിരുന്നവരെക്കൂടാതെ വലിയൊരു ജനക്കൂട്ടം അവിടെ വന്നുകൂടി. അപ്പോൾ ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് യേശു സംസാരിച്ചു:+ 5 “ഒരു വിതക്കാരൻ വിത്തു വിതയ്‌ക്കാൻ പോയി. വിതയ്‌ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. ആളുകൾ അവയിൽ ചവിട്ടിനടന്നു, ആകാശത്തിലെ പക്ഷികൾ അവ തിന്നുകളഞ്ഞു.+ 6 ചിലതു പാറപ്പുറത്ത് വീണു. അവ മുളച്ചെങ്കിലും നനവില്ലാത്തതുകൊണ്ട് ഉണങ്ങിപ്പോയി.+ 7 മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണ് വളർന്നു. എന്നാൽ മുൾച്ചെടികളും ഒപ്പം വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു.+ 8 വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച് വളർന്ന് 100 മേനി വിളവ് നൽകി.”+ ഇതു പറഞ്ഞശേഷം യേശു, “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”+ എന്നു പറഞ്ഞു.
-