13 കൈസര്യഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ യേശു ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാണെന്നാണു ജനം പറയുന്നത് ” എന്നു ചോദിച്ചു.+ 14 “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ യിരെമ്യയോ ഏതോ ഒരു പ്രവാചകനോ എന്നും പറയുന്നു” എന്ന് അവർ പറഞ്ഞു.