43 പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! സിനഗോഗുകളിൽ മുൻനിരയിൽ ഇരിക്കാനും ചന്തസ്ഥലങ്ങളിൽ ആളുകൾ നിങ്ങളെ അഭിവാദനം ചെയ്യാനും നിങ്ങൾ കൊതിക്കുന്നു.+
10 എന്നാൽ നിങ്ങളെ ക്ഷണിക്കുമ്പോൾ, ചെന്ന് ഏറ്റവും പിന്നിൽ ഇരിക്കുക. അപ്പോൾ ക്ഷണിച്ചയാൾ വന്ന് നിങ്ങളോട്, ‘സ്നേഹിതാ, മുമ്പിലേക്കു കയറി ഇരിക്കുക’ എന്നു പറയും. അപ്പോൾ മറ്റെല്ലാ അതിഥികളുടെയും* മുന്നിൽ നിങ്ങൾക്കു ബഹുമാനം ലഭിക്കും.+