-
ദാനിയേൽ 9:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 “അവൻ അനേകർക്കുവേണ്ടി ഒരു ആഴ്ചത്തേക്ക് ഉടമ്പടി പ്രാബല്യത്തിൽ നിറുത്തും. ആഴ്‌ച പകുതിയാകുമ്പോൾ, ബലിയും കാഴ്ചയും അർപ്പിക്കുന്നതു നിന്നുപോകാൻ അവൻ ഇടയാക്കും.+
“നാശം വിതയ്ക്കുന്നവൻ മ്ലേച്ഛവസ്തുക്കളുടെ ചിറകിലേറി വരും.+ നശിച്ചുകിടക്കുന്നതു സമ്പൂർണമായി നശിക്കുന്നതുവരെ, നിശ്ചയിച്ചുവെച്ചിരിക്കുന്നത് അതിന്മേൽ ചൊരിയും.”
-
-
മർക്കോസ് 13:14-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 “എന്നാൽ നാശം വിതയ്‌ക്കുന്ന മ്ലേച്ഛവസ്‌തു+ നിൽക്കരുതാത്തിടത്ത് നിൽക്കുന്നതു കാണുമ്പോൾ (വായനക്കാരൻ വിവേചിച്ചെടുക്കട്ടെ.) യഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.+ 15 പുരമുകളിൽ നിൽക്കുന്നവൻ താഴെ ഇറങ്ങുകയോ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാൻ അകത്ത് കയറുകയോ അരുത്.+ 16 വയലിലായിരിക്കുന്നവൻ പുറങ്കുപ്പായം എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്. 17 ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ!+ 18 അതു മഞ്ഞുകാലത്ത് സംഭവിക്കാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക.
-