വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 15:15-20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 പത്രോസ്‌ യേശുവിനോട്‌, “ആ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരാമോ” എന്നു ചോദിച്ചു.+ 16 അപ്പോൾ യേശു പറഞ്ഞു: “ഇത്രയൊക്കെയായിട്ടും നിങ്ങൾക്കും മനസ്സിലാകുന്നില്ലെന്നോ!+ 17 വായിലേക്കു പോകുന്നതെന്തും വയറ്റിൽ ചെന്നിട്ട്‌ പുറത്തേക്കു* പോകുമെന്നു നിങ്ങൾക്ക്‌ അറിയില്ലേ? 18 എന്നാൽ വായിൽനിന്ന്‌ വരുന്നതെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്‌. അതാണ്‌ ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്‌.+ 19 ഉദാഹരണത്തിന്‌, ദുഷ്ടചിന്തകൾ, അതായത്‌ കൊലപാതകം, വ്യഭിചാരം, ലൈംഗിക അധാർമികത, മോഷണം, കള്ളസാക്ഷ്യം, ദൈവനിന്ദ എന്നിവയെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്‌.+ 20 ഇവയാണ്‌ ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്‌. അല്ലാതെ കഴുകാത്ത കൈകൊണ്ട്‌ ഭക്ഷണം കഴിക്കുന്നതല്ല.”

  • ലൂക്കോസ്‌ 8:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 എന്നാൽ ഈ ദൃഷ്ടാന്തത്തിന്റെ അർഥം എന്താ​ണെന്നു യേശുവിന്റെ ശിഷ്യ​ന്മാർ ചോദി​ച്ചു.+ 10 അപ്പോൾ യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ പാവന​ര​ഹ​സ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. പക്ഷേ മറ്റുള്ള​വർക്ക്‌ അതെല്ലാം ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി​ത്തന്നെ ഇരിക്കു​ന്നു.+ അവർ നോക്കു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു കാര്യ​വു​മില്ല. അവർ കേൾക്കു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു ഗുണവു​മില്ല. പറയുന്നതിന്റെ സാരം അവർ മനസ്സി​ലാ​ക്കു​ന്നു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക