-
മത്തായി 8:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 വൈകുന്നേരമായപ്പോൾ ധാരാളം ഭൂതബാധിതരെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു രോഗികളെയെല്ലാം സുഖപ്പെടുത്തുകയും വെറും ഒരു വാക്കുകൊണ്ട് ഭൂതങ്ങളെ പുറത്താക്കുകയും ചെയ്‌തു.
-
-
ലൂക്കോസ് 4:40, 41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
40 സൂര്യാസ്തമയമായപ്പോൾ, പലപല രോഗങ്ങൾകൊണ്ട് കഷ്ടപ്പെട്ടിരുന്നവരെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. ഓരോരുത്തരുടെയും മേൽ കൈ വെച്ച് യേശു അവരെ സുഖപ്പെടുത്തി.+ 41 “അങ്ങ് ദൈവപുത്രനാണ്”+ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽനിന്ന് ഭൂതങ്ങൾ പുറത്ത് പോയി. പക്ഷേ താൻ ക്രിസ്തുവാണെന്ന് അവയ്‌ക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിക്കാതെ ശകാരിച്ചു.+
-