-
മത്തായി 19:16-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അപ്പോൾ ഒരാൾ യേശുവിന്റെ അടുത്ത് വന്ന്, “ഗുരുവേ, നിത്യജീവൻ കിട്ടാൻ ഞാൻ എന്തു നല്ല കാര്യമാണു ചെയ്യേണ്ടത് ”+ എന്നു ചോദിച്ചു. 17 യേശു അയാളോടു പറഞ്ഞു: “നല്ലത് എന്താണെന്നു നീ എന്തിനാണ് എന്നോടു ചോദിക്കുന്നത്? നല്ലവൻ ഒരാളേ ഉള്ളൂ.+ ജീവൻ ലഭിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവകല്‌പനകൾ അനുസരിച്ച് ജീവിക്കുക.”+ 18 “ഏതെല്ലാം കല്‌പനകൾ” എന്ന് അയാൾ ചോദിച്ചപ്പോൾ യേശു പറഞ്ഞു: “കൊല ചെയ്യരുത്;+ വ്യഭിചാരം ചെയ്യരുത്;+ മോഷ്ടിക്കരുത്;+ കള്ളസാക്ഷി പറയരുത്;+ 19 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക;+ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കുക.”+ 20 ആ യുവാവ് യേശുവിനോടു പറഞ്ഞു: “ഇതെല്ലാം ഞാൻ അനുസരിക്കുന്നുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്?” 21 യേശു അയാളോടു പറഞ്ഞു: “എല്ലാം തികഞ്ഞവനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും;+ എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.”+ 22 ആ യുവാവ് ഇതു കേട്ട് ആകെ സങ്കടപ്പെട്ട് അവിടെനിന്ന് പോയി. കാരണം അയാൾക്കു ധാരാളം വസ്‌തുവകകളുണ്ടായിരുന്നു.+
-
-
ലൂക്കോസ് 18:18-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ഒരു പ്രമാണി യേശുവിനോട്, “നല്ലവനായ ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്”+ എന്നു ചോദിച്ചു. 19 യേശു അയാളോടു പറഞ്ഞു: “താങ്കൾ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+ 20 ‘വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ കള്ളസാക്ഷി പറയരുത്,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്‌പനകൾ താങ്കൾക്ക് അറിയാവുന്നതല്ലേ?” 21 “ഇതെല്ലാം ഞാൻ ചെറുപ്പംമുതൽ അനുസരിക്കുന്നുണ്ട്” എന്നു പ്രമാണി പറഞ്ഞു. 22 ഇതു കേട്ടിട്ട് യേശു അയാളോടു പറഞ്ഞു: “എങ്കിലും ഒരു കുറവ് താങ്കൾക്കുണ്ട്: ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.”+ 23 പ്രമാണി വലിയ ധനികനായിരുന്നതുകൊണ്ട്+ ഇതു കേട്ടപ്പോൾ വലിയ സങ്കടത്തിലായി.
-