16 എന്നാൽ യോഹന്നാൻ എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്‌നാനപ്പെടുത്തുന്നു. എന്നാൽ എന്നെക്കാൾ ശക്തനായവൻ വരുന്നു. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനപ്പെടുത്തും.+