2 അതുകൊണ്ട് നിങ്ങൾ ദാനം ചെയ്യുമ്പോൾ+ നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്. കപടഭക്തർ ആളുകളിൽനിന്ന് പുകഴ്‌ച കിട്ടാൻവേണ്ടി സിനഗോഗുകളിലും തെരുവുകളിലും വെച്ച് അങ്ങനെ ചെയ്യാറുണ്ടല്ലോ.+ അവർക്കു പ്രതിഫലം മുഴുവനും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
25 എന്നാൽ അബ്രാഹാം പറഞ്ഞു: ‘മകനേ, ഓർക്കുക. നിന്റെ ആയുഷ്കാലത്ത് നീ സകല സുഖങ്ങളും അനുഭവിച്ചു; ലാസറിനാകട്ടെ എന്നും കഷ്ടപ്പാടായിരുന്നു. ഇപ്പോഴോ ലാസർ ഇവിടെ ആശ്വസിക്കുന്നു; നീ യാതന അനുഭവിക്കുന്നു.+