-
ലേവ്യ 25:35, 36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 “‘നിന്റെ അയൽക്കാരനായ സഹോദരൻ ദരിദ്രനായി അവന് ഉപജീവനത്തിനു വകയില്ലാതാകുന്നെങ്കിൽ അവൻ നിങ്ങളുടെ ഇടയിൽ ജീവിച്ചിരിക്കാൻവേണ്ടി, ദേശത്ത് താമസമാക്കിയ ഒരു വിദേശിയുടെയും കുടിയേറ്റക്കാരന്റെയും+ കാര്യത്തിൽ ചെയ്യുന്നതുപോലെതന്നെ നീ അവനെയും പുലർത്തണം.+ 36 അവനിൽനിന്ന് പലിശ വാങ്ങുകയോ അവനെക്കൊണ്ട് ലാഭം ഉണ്ടാക്കുകയോ* അരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ അങ്ങനെ നിന്റെ സഹോദരൻ നിങ്ങളുടെ ഇടയിൽ ജീവനോടിരിക്കാൻ ഇടയാകും.
-
-
ആവർത്തനം 15:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തെ നഗരങ്ങളിലൊന്നിൽ നിന്റെ ഒരു സഹോദരൻ ദരിദ്രനായിത്തീരുന്നെങ്കിൽ നീ നിന്റെ ഹൃദയം കഠിനമാക്കുകയോ ദരിദ്രനായ നിന്റെ സഹോദരനെ കൈ തുറന്ന് സഹായിക്കാതിരിക്കുകയോ അരുത്.+ 8 നീ കൈയയച്ച് സഹായിക്കുകയും+ ആവശ്യമുള്ളതെല്ലാം വായ്പയായി* കൊടുത്ത് ആ സഹോദരന്റെ കുറവ് നികത്തുകയും വേണം.
-