-
മത്തായി 9:3-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അപ്പോൾ ചില ശാസ്‌ത്രിമാർ, “ഇവൻ ദൈവനിന്ദയാണല്ലോ പറയുന്നത് ”+ എന്ന് ഉള്ളിൽ പറഞ്ഞു. 4 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ ദുഷിച്ച കാര്യങ്ങൾ ചിന്തിക്കുന്നത്?+ 5 ഏതാണ് എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതോ അതോ ‘എഴുന്നേറ്റ് നടക്കുക’+ എന്നു പറയുന്നതോ? 6 എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” പിന്നെ യേശു തളർവാതരോഗിയോടു പറഞ്ഞു: “എഴുന്നേറ്റ്, കിടക്ക എടുത്ത് വീട്ടിലേക്കു പോകൂ.”+ 7 അയാൾ എഴുന്നേറ്റ് വീട്ടിലേക്കു പോയി.
-