-
മത്തായി 8:30-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 കുറെ അകലെയായി ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു.+ 31 ഭൂതങ്ങൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുകയാണെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്‌ക്കണേ”+ എന്നു കേണപേക്ഷിച്ചു. 32 അപ്പോൾ യേശു അവയോട്, “പോകൂ” എന്നു പറഞ്ഞു. അവ പുറത്തുവന്ന് പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് കടലിലേക്കു ചാടി. അവയെല്ലാം ചത്തുപോയി. 33 പന്നികളെ മേയ്‌ച്ചിരുന്നവർ ഓടി നഗരത്തിൽ ചെന്ന് ഭൂതബാധിതരുടെ കാര്യം ഉൾപ്പെടെ നടന്നതെല്ലാം അറിയിച്ചു. 34 നഗരം മുഴുവൻ യേശുവിന്റെ അടുത്തേക്കു പോയി. യേശുവിനെ കണ്ടപ്പോൾ അവിടം വിട്ട് പോകാൻ അവർ യേശുവിനോട് അപേക്ഷിച്ചു.+
-
-
മർക്കോസ് 5:11-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 അപ്പോൾ അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം+ മേയുന്നുണ്ടായിരുന്നു.+ 12 ആ ആത്മാക്കൾ യേശുവിനോട് ഇങ്ങനെ കേണപേക്ഷിച്ചു: “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്‌ക്കണേ; ഞങ്ങൾ അവയിൽ പ്രവേശിച്ചുകൊള്ളാം.” 13 യേശു അവയ്‌ക്ക് അനുവാദം കൊടുത്തു. അങ്ങനെ, അശുദ്ധാത്മാക്കൾ പുറത്ത് വന്ന് പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് കടലിലേക്കു ചാടി. ഏകദേശം 2,000 പന്നികളുണ്ടായിരുന്നു. എല്ലാം മുങ്ങിച്ചത്തു. 14 അവയെ മേയ്‌ച്ചിരുന്നവർ ഓടിച്ചെന്ന് നഗരത്തിലും നാട്ടിൻപുറത്തും വിവരം അറിയിച്ചു. സംഭവിച്ചത് എന്താണെന്നു കാണാൻ ആളുകൾ വന്നുകൂടി.+ 15 അവർ യേശുവിന്റെ അടുത്ത് ചെന്നപ്പോൾ, ലഗ്യോൻ പ്രവേശിച്ചിരുന്ന ഭൂതബാധിതൻ വസ്‌ത്രം ധരിച്ച് സുബോധത്തോടെ ഇരിക്കുന്നതു കണ്ടു. അവർക്ക് ആകെ പേടിയായി. 16 പന്നിക്കൂട്ടത്തിനും ഭൂതബാധിതനും സംഭവിച്ചതെല്ലാം നേരിൽ കണ്ടവർ അവർക്കു കാര്യങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്‌തു. 17 അപ്പോൾ, ആ പ്രദേശം വിട്ട് പോകാൻ അവർ യേശുവിനോട് അപേക്ഷിച്ചു.+
-