വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 16:13-16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 കൈസര്യഫിലിപ്പി പ്രദേശത്ത്‌ എത്തിയപ്പോൾ യേശു ശിഷ്യന്മാരോട്‌, “മനുഷ്യപുത്രൻ ആരാണെന്നാണു ജനം പറയുന്നത്‌ ” എന്നു ചോദിച്ചു.+ 14 “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ യിരെമ്യയോ ഏതോ ഒരു പ്രവാചകനോ എന്നും പറയുന്നു” എന്ന്‌ അവർ പറഞ്ഞു. 15 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്‌?” 16 ശിമോൻ പത്രോസ്‌ പറഞ്ഞു: “അങ്ങ്‌ ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്‌തുവാണ്‌.”+

  • മർക്കോസ്‌ 8:27-30
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 27 പിന്നെ യേശുവും ശിഷ്യന്മാരും കൈസര്യഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പോയി. വഴിയിൽവെച്ച്‌ യേശു ശിഷ്യന്മാരോട്‌, “ഞാൻ ആരാണെന്നാണു ജനം പറയുന്നത്‌ ” എന്നു ചോദിച്ചു.+ 28 “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ പ്രവാചകന്മാരിൽ ഒരാൾ എന്നും പറയുന്നു” എന്ന്‌ അവർ പറഞ്ഞു. 29 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്‌?” പത്രോസ്‌ പറഞ്ഞു: “അങ്ങ്‌ ക്രിസ്‌തുവാണ്‌.”+ 30 എന്നാൽ തന്നെക്കുറിച്ച്‌ ആരോടും പറയരുതെന്നു യേശു അവരോടു കർശനമായി കല്‌പിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക