-
യശയ്യ 33:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 നിത്യം നീതിയിൽ നടക്കുകയും+
സത്യമായതു സംസാരിക്കുകയും+
ചതിച്ചും വഞ്ചിച്ചും ലാഭം ഉണ്ടാക്കാതിരിക്കുകയും
കൈക്കൂലി വാങ്ങാതെ അതു നിരസിക്കുകയും+
രക്തച്ചൊരിച്ചിലിനെപ്പറ്റി കേൾക്കുമ്പോൾ ചെവി പൊത്തുകയും
തിന്മ കാണാതിരിക്കാൻ കണ്ണടയ്ക്കുകയും ചെയ്യുന്നവൻ
16 —അവൻ ഉന്നതങ്ങളിൽ വസിക്കും;
പാറക്കെട്ടുകളിലെ സുരക്ഷിതമായ കോട്ടകളായിരിക്കും അവന്റെ അഭയസ്ഥാനം,*
അവന് അപ്പവും
മുടങ്ങാതെ വെള്ളവും ലഭിക്കും.”+
-