14 “സ്വർഗരാജ്യം, അന്യദേശത്തേക്കു യാത്ര പോകാനിരിക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ്. പോകുന്നതിനു മുമ്പ് അയാൾ അടിമകളെ വിളിച്ച് വസ്‌തുവകകളെല്ലാം അവരെ ഏൽപ്പിച്ചു.+
34 ഒരു മനുഷ്യൻ വീടിന്റെ ചുമതല അടിമകളെ ഏൽപ്പിച്ചിട്ട് ദൂരദേശത്തേക്കു പോകുന്നതുപോലെയാണ് അത്.+ അയാൾ അടിമകളിൽ ഓരോരുത്തർക്കും ഓരോ ജോലി നൽകുകയും ഉണർന്നിരിക്കാൻ വാതിൽക്കാവൽക്കാരനോടു കല്‌പിക്കുകയും ചെയ്‌തു.+
36 യേശു പറഞ്ഞു:+ “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.+ എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ.+ എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.”