-
2 രാജാക്കന്മാർ 17:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 യഹോവ തന്റെ എല്ലാ പ്രവാചകന്മാരിലൂടെയും ദിവ്യദർശികളിലൂടെയും ഇസ്രായേലിനും യഹൂദയ്ക്കും ഇങ്ങനെ ആവർത്തിച്ച് മുന്നറിയിപ്പു നൽകി:+ “നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരുക!+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്പിക്കുകയും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങൾക്കു നൽകുകയും ചെയ്‌ത എല്ലാ നിയമങ്ങളും, എന്റെ എല്ലാ കല്പനകളും ചട്ടങ്ങളും, അനുസരിക്കുക.” 14 എന്നാൽ അവർ അതു ശ്രദ്ധിച്ചില്ല. അവരുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കാതിരുന്ന അവരുടെ പൂർവികരെപ്പോലെ അവരും ദുശ്ശാഠ്യം കാണിച്ചുകൊണ്ടിരുന്നു.*+
-
-
2 ദിനവൃത്താന്തം 36:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 എന്നാൽ അവരുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു സ്വന്തം ജനത്തോടും വാസസ്ഥലത്തോടും അനുകമ്പ തോന്നിയതുകൊണ്ട് സന്ദേശവാഹകരെ അയച്ച് ദൈവം അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തു. 16 പക്ഷേ സുഖപ്പെടുത്താൻ പറ്റാത്ത അളവോളം,+ യഹോവയുടെ ഉഗ്രകോപം സ്വന്തം ജനത്തിനു നേരെ ജ്വലിക്കുവോളം, അവർ സത്യദൈവത്തിന്റെ സന്ദേശവാഹകരെ പരിഹസിക്കുകയും+ ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും+ ദൈവത്തിന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും+ ചെയ്തുകൊണ്ടിരുന്നു.
-
-
എബ്രായർ 11:36, 37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 വേറെ ചിലർ പരിഹാസവും ചാട്ടയടിയും സഹിച്ചു. മാത്രമല്ല, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു,+ ജയിലുകളിൽ കഴിഞ്ഞു.+ 37 അവർ കല്ലേറു കൊണ്ടു,+ പരീക്ഷകൾ സഹിച്ചു, രണ്ടായി അറുക്കപ്പെട്ടു, വാളിന്റെ വെട്ടേറ്റ് മരിച്ചു,+ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു,+ ദാരിദ്ര്യവും കഷ്ടതയും+ ഉപദ്രവവും+ സഹിച്ചു.
-