63 പക്ഷേ യേശു ഒന്നും മിണ്ടിയില്ല.+ അതുകൊണ്ട് മഹാപുരോഹിതൻ യേശുവിനോടു പറഞ്ഞു: “നീ ദൈവപുത്രനായ ക്രിസ്‌തുവാണോ എന്നു ജീവനുള്ള ദൈവത്തെച്ചൊല്ലി ഞങ്ങളോട് ആണയിട്ട് പറയാൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്.”+
61 പക്ഷേ യേശു മറുപടിയൊന്നും പറഞ്ഞില്ല, ഒന്നും മിണ്ടാതെ നിന്നു.+ പിന്നെയും മഹാപുരോഹിതൻ യേശുവിനെ ചോദ്യം ചെയ്യാൻതുടങ്ങി. അദ്ദേഹം ചോദിച്ചു: “നീ പരിശുദ്ധനായവന്റെ പുത്രനായ ക്രിസ്‌തുവാണോ?”