-
മർക്കോസ് 15:40, 41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
40 ഇതെല്ലാം നോക്കിക്കൊണ്ട് അകലെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമയും അക്കൂട്ടത്തിലുണ്ടായിരുന്നു.+ 41 യേശു ഗലീലയിലായിരുന്നപ്പോൾ യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്‌തവരാണ് ഇവർ.+ യേശുവിന്റെകൂടെ യരുശലേമിലേക്കു വന്ന മറ്റു പല സ്‌ത്രീകളും അവിടെയുണ്ടായിരുന്നു.
-
-
ലൂക്കോസ് 8:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ദുഷ്ടാത്മാക്കളിൽനിന്നും* രോഗങ്ങളിൽനിന്നും മുക്തരായ ചില സ്‌ത്രീകളും യേശുവിനോടൊപ്പമുണ്ടായിരുന്നു. ഏഴു ഭൂതങ്ങൾ വിട്ട് പോയ, മഗ്‌ദലക്കാരി എന്നു വിളിച്ചിരുന്ന മറിയയും+ 3 സൂസന്നയും ഹെരോദിന്റെ കാര്യസ്ഥനായ കൂസയുടെ ഭാര്യ യോഹന്നയും+ ഇക്കൂട്ടത്തിൽപ്പെടുന്നു. മറ്റ് അനേകം സ്‌ത്രീകളും യേശുവിനോടൊപ്പമുണ്ടായിരുന്നു. അവരെല്ലാം അവരുടെ സ്വത്തുക്കൾകൊണ്ട് അവരെ ശുശ്രൂഷിച്ചുപോന്നു.+
-