43 അരിമഥ്യക്കാരനായ യോസേഫ് ധൈര്യപൂർവം പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.+ ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗവും ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളും ആയിരുന്നു യോസേഫ്.
25 യരുശലേമിൽ ശിമെയോൻ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. ശിമെയോൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസകാലത്തിനായി+ കാത്തിരിക്കുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് ശിമെയോന്റെ മേലുണ്ടായിരുന്നു.