വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 14:14-17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 കരയ്‌ക്ക്‌ ഇറങ്ങിയപ്പോൾ യേശു വലിയൊരു ജനക്കൂട്ടത്തെ കണ്ടു; അവരോട്‌ അലിവ്‌ തോന്നിയിട്ട്‌+ അവർക്കിടയിലെ രോഗികളെ സുഖപ്പെടുത്തി.+ 15 വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി. ജനത്തെ പറഞ്ഞയയ്‌ക്കൂ. അവർ അടുത്തുള്ള ഗ്രാമങ്ങളിൽ ചെന്ന്‌ എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”+ 16 എന്നാൽ യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്‌.” 17 അവർ യേശുവിനോട്‌, “ഞങ്ങളുടെ കൈയിൽ ആകെ അഞ്ച്‌ അപ്പവും രണ്ടു മീനും മാത്രമേ ഉള്ളൂ” എന്നു പറഞ്ഞു.

  • മർക്കോസ്‌ 6:35-38
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 35 നേരം വൈകിയപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി.+ 36 ജനത്തെ പറഞ്ഞയയ്‌ക്കൂ. അവർ അടുത്തുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്‌ എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”+ 37 മറുപടിയായി യേശു, “നിങ്ങൾ അവർക്ക്‌ വല്ലതും കഴിക്കാൻ കൊടുക്ക്‌ ” എന്നു പറഞ്ഞു. അപ്പോൾ അവർ, “ഞങ്ങൾ പോയി 200 ദിനാറെക്ക്‌ അപ്പം വാങ്ങി ജനത്തിനു കൊടുക്കണോ” എന്നു ചോദിച്ചു.+ 38 യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്‌? ചെന്ന്‌ നോക്കൂ.” അവർ നോക്കിയിട്ട്‌ യേശുവിനോടു പറഞ്ഞു: “അഞ്ചെണ്ണം, രണ്ടു മീനുമുണ്ട്‌.”+

  • ലൂക്കോസ്‌ 9:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 വൈകു​ന്നേ​ര​മാ​യ​പ്പോൾ ആ പന്ത്രണ്ടു പേർ യേശുവിന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? ജനത്തെ പറഞ്ഞയ​യ്‌ക്കൂ. അവർ അടുത്തുള്ള ഗ്രാമ​ങ്ങ​ളി​ലും നാട്ടിൻപു​റ​ത്തും ചെന്ന്‌ ഭക്ഷണവും താമസ​സൗ​ക​ര്യ​വും കണ്ടെത്തട്ടെ.”+ 13 എന്നാൽ യേശു അവരോട്‌, “നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്‌”+ എന്നു പറഞ്ഞു. “അഞ്ച്‌ അപ്പവും രണ്ടു മീനും മാത്രമേ ഞങ്ങളുടെ കൈയി​ലു​ള്ളൂ. ഈ ജനത്തി​നെ​ല്ലാം ഭക്ഷണം കൊടു​ക്ക​ണ​മെ​ങ്കിൽ ഞങ്ങൾ പോയി എന്തെങ്കി​ലും വാങ്ങേ​ണ്ടി​വ​രും” എന്ന്‌ അവർ പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക