-
മത്തായി 14:19-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 പിന്നെ യേശു ജനക്കൂട്ടത്തോടു പുൽപ്പുറത്ത് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ആകാശത്തേക്കു നോക്കി പ്രാർഥിച്ചു.+ എന്നിട്ട് അപ്പം നുറുക്കി ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനത്തിനു വിതരണം ചെയ്‌തു. 20 അങ്ങനെ ജനം മുഴുവൻ തിന്ന് തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത് 12 കൊട്ട നിറയെയുണ്ടായിരുന്നു.+ 21 കഴിച്ചവരിൽ ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു, സ്‌ത്രീകളും കുട്ടികളും വേറെയും.+
-
-
മർക്കോസ് 6:39-44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
39 പിന്നെ യേശു എല്ലാവരോടും പുൽപ്പുറത്ത് കൂട്ടംകൂട്ടമായി ഇരിക്കാൻ പറഞ്ഞു.+ 40 അവർ 100-ഉം 50-ഉം പേരുള്ള കൂട്ടങ്ങളായി ഇരുന്നു. 41 പിന്നെ യേശു ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ആകാശത്തേക്കു നോക്കി പ്രാർഥിച്ചു.+ എന്നിട്ട് അപ്പം നുറുക്കി, ശിഷ്യന്മാരെ വിളമ്പാൻ ഏൽപ്പിച്ചു. ആ രണ്ടു മീനും യേശു എല്ലാവർക്കും പങ്കിട്ടുകൊടുത്തു. 42 അങ്ങനെ ജനം മുഴുവൻ തിന്ന് തൃപ്‌തരായി. 43 ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത് 12 കൊട്ട നിറയെയുണ്ടായിരുന്നു. മീനും ബാക്കിവന്നു.+ 44 അപ്പം കഴിച്ച പുരുഷന്മാർ 5,000 പേരുണ്ടായിരുന്നു.
-
-
ലൂക്കോസ് 9:14-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അവിടെ ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു. യേശു ശിഷ്യന്മാരോട്, “അവരെ ഏകദേശം 50 പേർ വീതമുള്ള കൂട്ടങ്ങളായി ഇരുത്തൂ” എന്നു പറഞ്ഞു. 15 അവർ അങ്ങനെ ചെയ്‌തു. എല്ലാവരെയും ഇരുത്തി. 16 പിന്നെ യേശു ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ആകാശത്തേക്കു നോക്കി അവയുടെ മേൽ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ചു. എന്നിട്ട് അവ നുറുക്കി, ശിഷ്യന്മാരെ വിളമ്പാൻ ഏൽപ്പിച്ചു. 17 ജനം മുഴുവൻ തിന്ന് തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത് 12 കൊട്ടയുണ്ടായിരുന്നു.+
-