-
മർക്കോസ് 6:47-51വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
47 സന്ധ്യയായപ്പോഴേക്കും വള്ളം നടുക്കടലിൽ എത്തി. യേശുവോ തനിച്ച് കരയിലായിരുന്നു.+ 48 കാറ്റു പ്രതികൂലമായിരുന്നതിനാൽ അവർ വള്ളം തുഴയാൻ പാടുപെടുന്നതു കണ്ട് യേശു രാത്രിയുടെ നാലാം യാമത്തോടെ കടലിനു മുകളിലൂടെ നടന്ന് അവരുടെ നേരെ ചെന്നു. പക്ഷേ യേശു അവരെ കടന്നുപോകുന്നതായി ഭാവിച്ചു. 49 യേശു കടലിനു മുകളിലൂടെ നടക്കുന്നതു കണ്ട് ശിഷ്യന്മാർ, “അയ്യോ! എന്തോ ഒരു രൂപം!”+ എന്നു പറഞ്ഞ് ഉറക്കെ നിലവിളിച്ചു. 50 അവർ എല്ലാവരും ആ കാഴ്‌ച കണ്ട് പരിഭ്രമിച്ചുപോയി. എന്നാൽ ഉടനെ യേശു അവരോടു സംസാരിച്ചു: “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്. ധൈര്യമായിരിക്ക്.”+ 51 യേശു വള്ളത്തിൽ കയറി. കാറ്റു നിലച്ചു.+ ഇതു കണ്ട് അവർ ആകെ അമ്പരന്നുപോയി.
-