15 നിന്റെ ദൈവമായ യഹോവ നിന്റെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി എഴുന്നേൽപ്പിക്കും. ആ പ്രവാചകൻ പറയുന്നതു നീ കേൾക്കണം.+
14 യേശു ചെയ്‌ത അടയാളം കണ്ടപ്പോൾ, “ലോകത്തേക്കു വരാനിരുന്ന പ്രവാചകൻ ഇദ്ദേഹംതന്നെ”+ എന്ന് ആളുകൾ പറയാൻതുടങ്ങി. 15 അവർ വന്ന് തന്നെ പിടിച്ച് രാജാവാക്കാൻപോകുന്നെന്ന് അറിഞ്ഞ യേശു തനിച്ച് വീണ്ടും മലയിലേക്കു പോയി.+
37 ഉത്സവത്തിന്റെ+ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ അവസാനദിവസം യേശു എഴുന്നേറ്റുനിന്ന് ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അയാൾ എന്റെ അടുത്ത് വന്ന് കുടിക്കട്ടെ.+
22 മോശ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും.+ അദ്ദേഹം നിങ്ങളോടു പറയുന്നതൊക്കെ നിങ്ങൾ കേൾക്കണം.+