38 അവർ പോകുന്ന വഴി യേശു ഒരു ഗ്രാമത്തിൽ ചെന്നു. അവിടെ മാർത്ത+ എന്നു പേരുള്ള ഒരു സ്‌ത്രീ യേശുവിനെ വീട്ടിൽ അതിഥിയായി സ്വീകരിച്ചു. 39 മാർത്തയ്ക്കു മറിയ എന്നൊരു സഹോദരിയുണ്ടായിരുന്നു. മറിയ കർത്താവിന്റെ കാൽക്കൽ ഇരുന്ന് കർത്താവ് പറയുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്നു.