-
പ്രവൃത്തികൾ 26:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ഈ ജനത്തിന്റെയും മറ്റു ജനതകളിൽപ്പെട്ടവരുടെയും അടുത്തേക്കു ഞാൻ നിന്നെ അയയ്ക്കാൻപോകുകയാണ്.+ അവരുടെ കൈയിൽനിന്ന് ഞാൻ നിന്നെ രക്ഷപ്പെടുത്തും. 18 അവരുടെ കണ്ണുകൾ തുറക്കാനും+ അവരെ അന്ധകാരത്തിൽനിന്ന്+ വെളിച്ചത്തിലേക്കു+ കൊണ്ടുവരാനും സാത്താന്റെ അധികാരത്തിൽനിന്ന്+ ദൈവത്തിലേക്കു തിരിക്കാനും ആണ് നിന്നെ അയയ്ക്കുന്നത്. അങ്ങനെ എന്നിലുള്ള വിശ്വാസത്തിലൂടെ അവർക്കു പാപമോചനം ലഭിക്കുകയും+ വിശുദ്ധീകരിക്കപ്പെട്ടവർക്കിടയിൽ അവർക്ക് ഒരു അവകാശം കിട്ടുകയും ചെയ്യും.’
-
-
2 കൊരിന്ത്യർ 4:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ഞങ്ങൾ ഘോഷിക്കുന്ന സന്തോഷവാർത്ത മൂടുപടംകൊണ്ട് മറഞ്ഞിരിക്കുന്നെങ്കിൽ, നശിക്കാനിരിക്കുന്നവർക്കാണ് അതു മറഞ്ഞിരിക്കുന്നത്. 4 ദൈവത്തിന്റെ പ്രതിരൂപമായ+ ക്രിസ്തുവിന്റെ മഹത്ത്വമാർന്ന സന്തോഷവാർത്തയുടെ വെളിച്ചം കടന്നുചെല്ലാതിരിക്കാൻ,+ ഈ വ്യവസ്ഥിതിയുടെ* ദൈവം+ അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുകയാണ്.+
-
-
എഫെസ്യർ 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 പിഴവുകളും പാപങ്ങളും കാരണം നിങ്ങൾ മരിച്ചവരായിരുന്നെങ്കിലും ദൈവം നിങ്ങളെ ജീവിപ്പിച്ചു.+ 2 അന്ന് അവയിൽ മുഴുകിയിരുന്ന നിങ്ങൾ ഈ ലോകവ്യവസ്ഥിതിയുടെ വഴികളിൽ,+ വായുവിന്റെ സ്വാധീനശക്തിക്ക് അധിപതിയായവനെ+ അനുസരിച്ച് നടന്നു; അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആ ആത്മാവിനു*+ ചേർച്ചയിൽ ജീവിച്ചു.
-