24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞെന്നു വിശ്വസിക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചിരിക്കും.+
7 നിങ്ങൾ എന്നോടു യോജിപ്പിലായിരിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളുക. അതു നിങ്ങൾക്കു കിട്ടും.+
16 നിങ്ങൾ എന്നെയല്ല, ഞാൻ നിങ്ങളെയാണു തിരഞ്ഞെടുത്തത്. നിങ്ങൾ പോയി നിലനിൽക്കുന്ന ഫലം കായ്ക്കാൻവേണ്ടിയാണു ഞാൻ നിങ്ങളെ നിയമിച്ചത്. അതുകൊണ്ട് എന്റെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു നിങ്ങൾക്കു തരും.+
23 അന്നു നിങ്ങൾ എന്നോടു ചോദ്യമൊന്നും ചോദിക്കില്ല. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും+ എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.+