-
യോഹന്നാൻ 2:19-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 യേശു അവരോടു പറഞ്ഞു: “ഈ ദേവാലയം പൊളിക്കുക; മൂന്നു ദിവസത്തിനകം ഞാൻ ഇതു പണിയും.”+ 20 അപ്പോൾ ജൂതന്മാർ, “46 വർഷംകൊണ്ട് പണിത ഈ ദേവാലയം മൂന്നു ദിവസത്തിനകം നീ പണിയുമെന്നോ” എന്നു ചോദിച്ചു. 21 പക്ഷേ യേശു തന്റെ ശരീരം എന്ന ആലയത്തെക്കുറിച്ചാണു പറഞ്ഞത്.+ 22 യേശു ഇക്കാര്യം പറയാറുണ്ടായിരുന്നല്ലോ എന്നു യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ ശിഷ്യന്മാർ ഓർത്തു.+ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതും യേശു പറഞ്ഞതും അപ്പോൾ അവർ വിശ്വസിച്ചു.
-