19 അപ്പോൾ അവർ, “അതിനു നിങ്ങളുടെ പിതാവ് എവിടെ” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിയില്ല.+ എന്നെ അറിയാമായിരുന്നെങ്കിൽ നിങ്ങൾ എന്റെ പിതാവിനെയും അറിയുമായിരുന്നു.”+
20 അടിമ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരുത്. അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.+ അവർ എന്റെ വചനം അനുസരിച്ചെങ്കിൽ നിങ്ങളുടേതും അനുസരിക്കും. 21 എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ട് അവർ എന്റെ പേര് നിമിത്തം ഇതൊക്കെ നിങ്ങളോടു ചെയ്യും.+
8 ഈ ജ്ഞാനം ഈ വ്യവസ്ഥിതിയുടെ* ഭരണാധികാരികളിൽ ആരും അറിഞ്ഞില്ല.+ അവർ അത് അറിഞ്ഞിരുന്നെങ്കിൽ മഹിമാധനനായ കർത്താവിനെ കൊന്നുകളയില്ലായിരുന്നു.*