-
മത്തായി 27:27-29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 പിന്നീട് ഗവർണറുടെ പടയാളികൾ യേശുവിനെ ഗവർണറുടെ വസതിയിലേക്കു കൊണ്ടുപോയി. പട്ടാളത്തെ മുഴുവൻ യേശുവിനു ചുറ്റും കൂട്ടിവരുത്തി.+ 28 അവർ യേശുവിന്റെ വസ്‌ത്രം ഊരിമാറ്റി, കടുഞ്ചുവപ്പു നിറമുള്ള ഒരു മേലങ്കി ധരിപ്പിച്ചു.+ 29 അവർ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് യേശുവിന്റെ തലയിൽ വെച്ചു; യേശുവിന്റെ വലതുകൈയിൽ ഒരു ഈറ്റത്തണ്ടും വെച്ചുകൊടുത്തു. പിന്നെ അവർ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്നു പറഞ്ഞ് കളിയാക്കി.
-