വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 22:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാ​ടു സ്‌നേ​ഹി​ക്കുന്ന നിന്റെ ഒരേ ഒരു മകനായ+ യിസ്‌ഹാ​ക്കി​നെ,+ കൂട്ടി​ക്കൊ​ണ്ട്‌ മോരിയ+ ദേശ​ത്തേക്കു യാത്ര​യാ​കുക. അവിടെ ഞാൻ കാണി​ക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാ​ഗ​മാ​യി അർപ്പി​ക്കണം.”

  • ഉൽപത്തി 22:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘നീ ഇതു ചെയ്‌ത​തുകൊ​ണ്ടും നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാഞ്ഞതുകൊണ്ടും+ ഞാൻ എന്നെ​ക്കൊ​ണ്ടു​തന്നെ ഇങ്ങനെ സത്യം ചെയ്യുന്നു,+

  • യോഹന്നാൻ 1:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 വചനം മനുഷ്യനായിത്തീർന്ന്‌+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന്‌ അയാളു​ടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സാ​യി​രു​ന്നു അത്‌. വചനം ദിവ്യ​പ്രീ​തി​യും സത്യവും+ നിറഞ്ഞയാളായിരുന്നു.

  • റോമർ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 എന്നാൽ നമ്മൾ പാപി​ക​ളാ​യി​രി​ക്കു​മ്പോൾത്ത​ന്നെ​യാ​ണു ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ചത്‌. ഇതിലൂ​ടെ ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു.+

  • റോമർ 8:32
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 32 സ്വന്തം പുത്ര​നെ​ത്തന്നെ നമു​ക്കെ​ല്ലാം​വേണ്ടി തരാൻ ദൈവം മനസ്സു കാണിച്ചെങ്കിൽ+ പുത്ര​നോ​ടൊ​പ്പം മറ്റു സകലവും നമുക്കു തരാതി​രി​ക്കു​മോ?

  • 1 യോഹന്നാൻ 4:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 തന്റെ ഏകജാതനിലൂടെ+ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോക​ത്തേക്ക്‌ അയച്ചു. ഇതിലൂ​ടെ ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേഹം വെളിപ്പെ​ട്ടി​രി​ക്കു​ന്നു.+ 10 നമ്മൾ ദൈവത്തെ സ്‌നേ​ഹി​ച്ചി​ട്ടല്ല, പകരം നമ്മളോ​ടുള്ള സ്‌നേഹം കാരണ​മാ​ണു ദൈവം തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക്‌ ഒരു അനുരഞ്‌ജനബലിയായി*+ അയച്ചത്‌. ഇതാണ്‌ യഥാർഥ​സ്‌നേഹം.

  • 1 യോഹന്നാൻ 4:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 ദൈവം ആദ്യം നമ്മളെ സ്‌നേ​ഹി​ച്ച​തുകൊ​ണ്ടാ​ണു നമ്മൾ സ്‌നേ​ഹി​ക്കു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക