20 അവർ പോകുമ്പോൾ, 12 വർഷമായി രക്തസ്രാവത്താൽ+ കഷ്ടപ്പെട്ടിരുന്ന ഒരു സ്‌ത്രീ പിന്നിലൂടെ വന്ന് യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്ത് തൊട്ടു.+ 21 “യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും”+ എന്ന് ആ സ്‌ത്രീയുടെ മനസ്സു പറയുന്നുണ്ടായിരുന്നു.