15 നിന്റെ ദൈവമായ യഹോവ നിന്റെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി എഴുന്നേൽപ്പിക്കും. ആ പ്രവാചകൻ പറയുന്നതു നീ കേൾക്കണം.+
18 അവർക്കുവേണ്ടി ഞാൻ നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാർക്കിടയിൽനിന്ന് എഴുന്നേൽപ്പിക്കും.+ ഞാൻ എന്റെ വചനങ്ങൾ ആ പ്രവാചകന്റെ നാവിൽ വെക്കും;+ ഞാൻ അവനോടു കല്പിക്കുന്നതെല്ലാം അവൻ അവരെ അറിയിക്കും.+
22 മോശ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും.+ അദ്ദേഹം നിങ്ങളോടു പറയുന്നതൊക്കെ നിങ്ങൾ കേൾക്കണം.+