-
പ്രവൃത്തികൾ 22:6-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 “ഞാൻ യാത്ര ചെയ്‌ത് നട്ടുച്ചയോടെ ദമസ്കൊസിൽ എത്താറായപ്പോൾ, പെട്ടെന്ന് ആകാശത്തുനിന്ന് വലിയൊരു വെളിച്ചം എനിക്കു ചുറ്റും മിന്നി.+ 7 ഞാൻ നിലത്ത് വീണു. ‘ശൗലേ, ശൗലേ, എന്തിനാണു നീ എന്നെ ഉപദ്രവിക്കുന്നത്’ എന്നു ചോദിക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടു. 8 ‘പ്രഭോ, അങ്ങ് ആരാണ്’ എന്നു ഞാൻ ചോദിച്ചപ്പോൾ, ‘നീ ഉപദ്രവിക്കുന്ന നസറെത്തുകാരനായ യേശുവാണു ഞാൻ’ എന്ന് ആ ശബ്ദം എന്നോടു പറഞ്ഞു. 9 എന്റെകൂടെയുണ്ടായിരുന്നവർ വെളിച്ചം കണ്ടെങ്കിലും എന്നോടു സംസാരിക്കുന്നയാളുടെ ശബ്ദം കേട്ടില്ല.+ 10 ‘കർത്താവേ, ഞാൻ എന്താണു ചെയ്യേണ്ടത്’ എന്നു ഞാൻ ചോദിച്ചു. കർത്താവ് എന്നോട്, ‘എഴുന്നേറ്റ് ദമസ്കൊസിലേക്കു പോകുക. നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ച് നിനക്കു പറഞ്ഞുതരും’+ എന്നു പറഞ്ഞു. 11 ആ ഉജ്ജ്വലപ്രകാശം കാരണം എനിക്കു കണ്ണു കാണാൻ കഴിയാതായി. കൂടെയുള്ളവർ എന്നെ കൈപിടിച്ച് നടത്തി ദമസ്കൊസിൽ എത്തിച്ചു.
-
-
പ്രവൃത്തികൾ 26:13-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അപ്പോൾ രാജാവേ, വഴിയിൽവെച്ച് നട്ടുച്ചനേരത്ത് സൂര്യപ്രകാശത്തെയും വെല്ലുന്ന ഒരു വെളിച്ചം ആകാശത്തുനിന്ന് എന്റെയും എന്റെകൂടെ യാത്ര ചെയ്തിരുന്നവരുടെയും ചുറ്റും മിന്നുന്നതു ഞാൻ കണ്ടു.+ 14 ഞങ്ങൾ എല്ലാവരും നിലത്ത് വീണുപോയി. അപ്പോൾ, ‘ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? മുടിങ്കോലിൽ തൊഴിക്കുന്നതു നിനക്കു ദോഷം ചെയ്യും’ എന്ന് എബ്രായ ഭാഷയിൽ ഒരു ശബ്ദം എന്നോടു പറഞ്ഞു. 15 ‘പ്രഭോ, അങ്ങ് ആരാണ്’ എന്നു ഞാൻ ചോദിച്ചപ്പോൾ കർത്താവ് എന്നോടു പറഞ്ഞു: ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ. 16 എഴുന്നേൽക്കൂ! എന്റെ ഒരു ദാസനും സാക്ഷിയും ആയി നിന്നെ തിരഞ്ഞെടുക്കാനാണു ഞാൻ നിനക്കു പ്രത്യക്ഷനായത്. നീ കണ്ട കാര്യങ്ങളും എന്നെക്കുറിച്ച് ഞാൻ കാണിക്കാനിരിക്കുന്ന കാര്യങ്ങളും നീ എല്ലാവരെയും അറിയിക്കണം.+ 17 ഈ ജനത്തിന്റെയും മറ്റു ജനതകളിൽപ്പെട്ടവരുടെയും അടുത്തേക്കു ഞാൻ നിന്നെ അയയ്ക്കാൻപോകുകയാണ്.+ അവരുടെ കൈയിൽനിന്ന് ഞാൻ നിന്നെ രക്ഷപ്പെടുത്തും. 18 അവരുടെ കണ്ണുകൾ തുറക്കാനും+ അവരെ അന്ധകാരത്തിൽനിന്ന്+ വെളിച്ചത്തിലേക്കു+ കൊണ്ടുവരാനും സാത്താന്റെ അധികാരത്തിൽനിന്ന്+ ദൈവത്തിലേക്കു തിരിക്കാനും ആണ് നിന്നെ അയയ്ക്കുന്നത്. അങ്ങനെ എന്നിലുള്ള വിശ്വാസത്തിലൂടെ അവർക്കു പാപമോചനം ലഭിക്കുകയും+ വിശുദ്ധീകരിക്കപ്പെട്ടവർക്കിടയിൽ അവർക്ക് ഒരു അവകാശം കിട്ടുകയും ചെയ്യും.’
-