-
ലൂക്കോസ് 23:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അപ്പോൾ പീലാത്തൊസ് മുഖ്യപുരോഹിതന്മാരെയും പ്രമാണിമാരെയും ജനത്തെയും വിളിച്ചുകൂട്ടി 14 അവരോടു പറഞ്ഞു: “ആളുകളെ കലാപത്തിനു പ്രേരിപ്പിക്കുന്നെന്നു പറഞ്ഞാണല്ലോ നിങ്ങൾ ഈ മനുഷ്യനെ എന്റെ അടുത്ത് കൊണ്ടുവന്നത്. എന്നാൽ നിങ്ങളുടെ മുന്നിൽവെച്ച് ഞാൻ ഇയാളെ വിസ്തരിച്ചിട്ടും നിങ്ങൾ ഇയാൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവും കണ്ടില്ല.+ 15 ഹെരോദും കണ്ടില്ല. ഹെരോദ് ഇയാളെ നമ്മുടെ അടുത്തേക്കുതന്നെ തിരിച്ചയച്ചല്ലോ. മരണശിക്ഷ അർഹിക്കുന്ന ഒന്നും ഇയാൾ ചെയ്തിട്ടില്ല.
-