-
1 ശമുവേൽ 14:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 അതുകൊണ്ട്, ജനം കൊള്ളവസ്തുക്കളുടെ അടുത്തേക്ക് ആർത്തിയോടെ പാഞ്ഞുചെന്ന് ആടുകളെയും കന്നുകാലികളെയും കിടാക്കളെയും പിടിച്ച് നിലത്തിട്ട് അറുത്തു. എന്നിട്ട്, രക്തത്തോടുകൂടെ ഇറച്ചി കഴിച്ചു.+ 33 “ഇതാ! ജനം രക്തത്തോടുകൂടെ ഇറച്ചി തിന്ന് യഹോവയോടു പാപം ചെയ്യുന്നു”+ എന്ന വാർത്ത ശൗലിന്റെ ചെവിയിലെത്തി. അപ്പോൾ, ശൗൽ പറഞ്ഞു: “നിങ്ങൾ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ഉടനെ വലിയൊരു കല്ല് എന്റെ അടുത്തേക്ക് ഉരുട്ടിക്കൊണ്ടുവരുക.”
-