-
പ്രവൃത്തികൾ 19:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 പൗലോസ് അവരോട്, “വിശ്വാസികളായിത്തീർന്നപ്പോൾ നിങ്ങൾക്കു പരിശുദ്ധാത്മാവ് ലഭിച്ചോ”+ എന്നു ചോദിച്ചപ്പോൾ അവർ, “പരിശുദ്ധാത്മാവോ? അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടുപോലുമില്ല” എന്നു പറഞ്ഞു. 3 അപ്പോൾ പൗലോസ്, “പിന്നെ ഏതു സ്നാനമാണു നിങ്ങൾ സ്വീകരിച്ചത്” എന്നു ചോദിച്ചു. “യോഹന്നാന്റെ സ്‌നാനം”+ എന്ന് അവർ പറഞ്ഞു.
-