33 അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, അങ്ങയുടെകൂടെ ജയിലിൽ പോകാനും മരിക്കാനും ഞാൻ ഒരുക്കമാണ്”+ എന്നു പറഞ്ഞു. 34 എന്നാൽ യേശു പറഞ്ഞു: “പത്രോസേ, ഇന്നു കോഴി കൂകുംമുമ്പ്, എന്നെ അറിയില്ല എന്നു നീ മൂന്നു പ്രാവശ്യം പറയും എന്നു ഞാൻ നിന്നോടു പറയുന്നു.”+