4 ഞാൻ സംസാരിച്ചതും പ്രസംഗിച്ചതും ജ്ഞാനത്തിന്റെ വശീകരണവാക്കുകൾ ഉപയോഗിച്ചല്ല. ദൈവാത്മാവിന്റെ ശക്തിയാണ് എന്റെ വാക്കുകളിൽ തെളിഞ്ഞുനിന്നത്.+ 5 നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിയാണ് എന്നു വരാൻവേണ്ടിയാണു ഞാൻ അങ്ങനെ ചെയ്തത്.