-
പ്രവൃത്തികൾ 15:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അപ്പോൾ, കൂടിവന്നവരെല്ലാം നിശ്ശബ്ദരായി. ബർന്നബാസും പൗലോസും ദൈവം തങ്ങളിലൂടെ ജനതകൾക്കിടയിൽ ചെയ്ത പല അടയാളങ്ങളും അത്ഭുതങ്ങളും വിവരിച്ചപ്പോൾ അവർ ശ്രദ്ധിച്ചുകേട്ടു.
-
-
റോമർ 15:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ജനതകളെ അനുസരണത്തിലേക്കു വരുത്താനായി, ക്രിസ്തു എന്നിലൂടെ ചെയ്ത കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ ഞാൻ മുതിരാറില്ല. എന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും 19 അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും+ പ്രഭാവത്തിലൂടെയും ദൈവാത്മാവിന്റെ ശക്തിയിലൂടെയും ചെയ്ത കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാൻ പറയാറുള്ളൂ. അങ്ങനെ, ഞാൻ യരുശലേം മുതൽ ഇല്ലുര്യ വരെയുള്ള പ്രദേശങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത സമഗ്രമായി പ്രസംഗിച്ചിരിക്കുന്നു.+
-