27 പിന്നെ യേശു ഒരു പാനപാത്രം എടുത്ത് നന്ദി പറഞ്ഞശേഷം അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “നിങ്ങളെല്ലാവരും ഇതിൽനിന്ന് കുടിക്കൂ.+28 കാരണം, ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന ‘ഉടമ്പടിയുടെ രക്ത’ത്തിന്റെ പ്രതീകമാണ്.+
15 അതുകൊണ്ടാണ് ക്രിസ്‌തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായത്.+ വിളിക്കപ്പെട്ടവരെ ക്രിസ്‌തു തന്റെ മരണത്തിലൂടെ മോചനവില* നൽകി+ ആദ്യത്തെ ഉടമ്പടിയുടെ കീഴിലെ ലംഘനങ്ങളിൽനിന്ന് വിടുവിച്ചു. അവർക്കു നിത്യാവകാശത്തിന്റെ വാഗ്ദാനം ലഭിക്കാൻവേണ്ടിയാണ്+ അങ്ങനെ ചെയ്‌തത്.